എട്ടു മാസത്തിനു ശേഷം ഷെഫിന്‍ ജഹാന്‍ ഹാദിയയെ നേരില്‍ കണ്ടു

സേലം: നിയമപോരാട്ടങ്ങള്‍ക്കും അന്യായ വീട്ടു തടങ്കലിനുമൊടുവില്‍ എട്ടുമാസത്തിനു ശേഷം ഹാദിയയും ഷെഫിന്‍ ജഹാനും തമ്മില്‍ കണ്ടു. ഹാദിയ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍വച്ച് ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനായ കെ സി നസീറിനൊപ്പം രാവിലെ 11 മണിയോടെ കോളജിലെത്തിയ ഷെഫിന്‍ ജഹാന്‍ തനിക്ക് ഹാദിയയെ കാണണമെന്ന് പ്രിന്‍സിപ്പല്‍ ജി കണ്ണനോട് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഹാദിയയുടെ അഭിപ്രായം ചോദിച്ചതോടെയാണ് ഇരുവരുടെയും മാസങ്ങള്‍ക്കു ശേഷമുള്ള കൂട്ടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങിയത്. കോളജിലെ സന്ദര്‍ശക മുറിയില്‍വച്ച് രണ്ടര മണിക്കൂറോളം ഹാദിയയുമായി സംസാരിച്ചതായി ഷെഫിന്‍ ജഹാന്‍ പറഞ്ഞു.  ഹാദിയ കോളജില്‍ അങ്ങേയറ്റം സന്തോഷവതിയാണ്. പഠനം നല്ല രീതിയില്‍ നടക്കുന്നു. വീട്ടു തടങ്കലിനും സുപ്രിംകോടതിയിലെത്തിയ കേസിനും ശേഷമുള്ള പുനസ്സമാഗമത്തില്‍ ഏറെ സന്തോഷിക്കുന്നതായും ഷെഫിന്‍ പറഞ്ഞു. ഇനി എപ്പോള്‍ വേണമെങ്കിലും ഹാദിയയെ പോയി കാണാനാവും. ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it