Flash News

എടിഎമ്മില്‍ പണമില്ല;പോലീസിനോട് തട്ടിക്കയറി ശിവസേന എംപി വീണ്ടും വിവാദത്തില്‍

എടിഎമ്മില്‍ പണമില്ല;പോലീസിനോട് തട്ടിക്കയറി ശിവസേന എംപി വീണ്ടും വിവാദത്തില്‍
X


മുംബൈ: എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് വീണ്ടും വിവാദത്തില്‍. എടിഎമ്മില്‍ നിന്നും പണം ലഭിക്കാത്തതിനെതുര്‍ന്ന് പോലീസുമായി തര്‍ക്കത്തിലായതാണ് ഇത്തവണ വിവാദത്തിനിടയാക്കിയത്. ഗെയ്ക്‌വാദ് പോലീസുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. മറാത്ത്‌വാഡ ലാത്തൂരിലെ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ എത്തിയ ഗെയ്ക്‌വാദിന് പണം കിട്ടാതായതാണ് തര്‍ക്കത്തിനിടയാക്കിയത്.
പണം പിന്‍വലിക്കുന്നതിനായി സഹായിയെ ലാത്തൂരിലെ എടിഎമ്മിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ഇവിടെ നിന്നും പണം കിട്ടിയില്ല. മറ്റ് ചില എടിഎമ്മുകള്‍ സന്ദര്‍ശിച്ചെങ്കിലും എവിടെയും പണം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് അനുയായികളുമായെത്തിയ ഗെയ്ക്‌വാദ് എടിഎമ്മിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധം അവസാനിപ്പിക്കണമെന്നും ട്രാഫിക് ബ്ലോക് ഉണ്ടാകുന്നുണ്ടെന്നും അറിയിച്ചു. ഇതോടെ ഗെയ്‌സക്‌വാദ് പോലീസിനോട് കയര്‍ക്കുകയായിരുന്നു.
കഴിഞ്ഞ 15 ദിവസമായി എടിഎമ്മില്‍ പണമില്ലെന്ന് ഗെയ്ക്‌വാദ് ആരോപിച്ചു.നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ  പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാര്യങ്ങള്‍ പഴയസ്ഥിതിയിലാവാന്‍ 50 ദിവസത്തെ സമയം ചോദിച്ച കേന്ദ്ര സര്‍ക്കാരിന് നമ്മള്‍
100 ദിവസം കൊടുത്തു. അതിന് ശേഷം 200 ദിവസം കൂടി നല്‍കി. എന്നിട്ടും എടിഎമ്മില്‍ പണമെത്തിയില്ലെന്ന് ഗെയ്ക്‌വാദ് ആരോപിച്ചു.
നേരത്തെ, എയര്‍ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഡ്യൂട്ടി മാനേജരായ മലയാളിയെ ചെരുപ്പൂരി അടിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഗെയ്ക്‌വാദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it