kozhikode local

എടിഎമ്മില്‍ നിന്ന് മുഷിഞ്ഞതും ഒട്ടിച്ചതുമായ നോട്ടുകള്‍ ലഭിച്ചതായി പരാതി

വിലങ്ങാട്: എ ടി എമ്മില്‍ നിന്ന് പണം പിന്‍ വലിച്ചപ്പോള്‍ ഒട്ടിച്ചതും മുഷിഞ്ഞതുമായ നോട്ടുകള്‍ ലഭിച്ചതായി പരാതി.വിലങ്ങാട് മാടാഞ്ചേരി കോളനി നിവാസി സജിക്കാണ് വിലങ്ങാട് ടൗണിലെ ഇന്ത്യ വണ്‍ എടിഎമ്മില്‍ നിന്ന് കത്തി നശിച്ചതും,മുഷിഞ്ഞതും ഒട്ടിച്ചതുമായ രണ്ടായിരം രൂപയുടെ കറന്‍സി ലഭിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ വിലങ്ങാട് ടൗണിലെ എടിഎമ്മില്‍ നിന്ന് 10000 രൂപ പിന്‍ വലിച്ചപ്പോള്‍ രണ്ട് കീറിയ നോട്ട് ഒട്ടിച്ച നിലയിലും മറ്റൊന്ന് കത്തിയ നിലയിലുമായിരുന്നു..ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സജി പറഞ്ഞു.
Next Story

RELATED STORIES

Share it