Kottayam Local

എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം അപഹരിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: എടിഎം കാര്‍ഡും പാസ്‌വേഡും തട്ടിയെടുത്ത് പണം അപഹരിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന നെറ്റ് കഫയിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്ന് പഴ്‌സ് മോഷ്ടിച്ചാണ് അതിലുണ്ടായിരുന്ന എടിഎം കാര്‍ഡും പാസ്‌വേഡും കൈക്കലാക്കി പണം തട്ടിയത്. പഴ്‌സ് ബാഗിനുള്ളില്‍ ആയിരുന്നതിനാല്‍ മോഷണ വിവരം ആ സമയത്തു ജീവനക്കാരി അറിഞ്ഞിരുന്നില്ല. വീട്ടിലെത്തി മൊബൈല്‍ ഫോണില്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചെന്ന മെസേജ് വന്നപ്പോഴാണു സംശയം തോന്നിയ ജീവനക്കാരി ബാഗ് പരിശോധിച്ചത്. അപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പഴ്‌സില്‍ 1500 രുപയും രണ്ട് എടിഎം കാര്‍ഡുകളും ഉണ്ടായിരുന്നു. ഒരു കാര്‍ഡ് മാറ്റി പകരം പുതുതായി കിട്ടിയ കാര്‍ഡിന്റെ കൂടെ ബാങ്കില്‍ നിന്ന് കിട്ടിയ പുതിയ പാസ്‌വേഡ് അടങ്ങിയ കവര്‍ ഉണ്ടായിരുന്നു. പഴ്‌സില്‍ നിന്ന് കിട്ടിയ എടിഎം കാര്‍ഡിന്റെ പാസ്‌വേഡ് എന്ന സന്ദേശം പൊട്ടിച്ചു മനസ്സിലാക്കി അത് ഉപയോഗിച്ച് മോഷ്ടാവ് പുതിയ കാര്‍ഡില്‍ നിന്നു പണം എടുക്കുകയായിരുന്നു. യുവതി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്് അന്വേഷണം ആരംഭിച്ചു. എസ്ബിഐയുടെ പൊന്‍കുന്നത്തുള്ള എടിഎമ്മില്‍ നിന്നാണ് മോഷ്ടാവ് പണം പിന്‍വലിച്ചിരിക്കുന്നത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരികയാണ്.
Next Story

RELATED STORIES

Share it