Flash News

എടിഎം കവര്‍ച്ച : പ്രധാനി ഡല്‍ഹിയില്‍ പിടിയില്‍



ന്യൂഡല്‍ഹി: കേരളത്തിലെ എടിഎം കവര്‍ച്ചസംഘത്തിലെ പ്രധാനിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്‌കുമാറിനെയാണ് ഇന്നലെ ഉത്തംനഗറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഹരിയാന പോലിസിന്റെ സഹായത്തോടെ കേരള പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഒന്നിലധികം സ്ഥലങ്ങളില്‍ എടിഎം കുത്തിത്തുറന്ന് 14 ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. കൊല്ലം ജില്ലയിലെ കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളില്‍ എടിഎം തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. രാവിലെ അറസ്റ്റ് ചെയ്ത സുരേഷിനെ ഉച്ചയോടെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ നാലുദിവസത്തേക്ക് ആര്‍കെ പുരം പോലിസ് കസ്റ്റഡിയില്‍ വിട്ടു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 26ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it