malappuram local

എടക്കരയില്‍ ഡ്രൈനേജ് തകര്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി



എടക്കര: മലിനജലം ഒഴുക്കാന്‍ ഡ്രൈനേജ് തകര്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഡ്രൈനേജ് തകര്‍ത്ത് എടക്കരയില്‍ ചില വ്യാപാര സ്ഥാപനങ്ങളും, വീട്ടുടമകളും മലിനജലം ഒഴുക്കാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഈ തീരുമാനം കൈക്കൊണ്ടത്. നടപടിയുടെ ഭാഗമായി ൈഡ്രനേജ് തകര്‍ത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസിന്റെ പകര്‍പ്പ് അതാത് ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നല്‍കും. സ്ഥാപനങ്ങള്‍ക്കുമേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തും, ആരോഗ്യ വകുപ്പും നല്‍കുന്ന ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നിര്‍ദേശവും നല്‍കും. എടക്കര ടൗണിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം ഡ്രൈനേജിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് പുതിയതായി നിര്‍മിച്ച ഡ്രൈനേജിന്റെ കോണ്‍ക്രീറ്റ് ചിലര്‍ കഴിഞ്ഞ രാത്രികളില്‍ തകര്‍ത്തിരുന്നു. ഇവര്‍ ഒഴുക്കിവിടുന്ന മലിനജലം പുന്നപ്പുഴയിലേക്കാണ് ഒഴുകുന്നത്. ആയിരക്കണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിതേ്യന ഉപയോഗിക്കുന്ന പുന്നപ്പുഴയിലെ ജലം ഇതുകാരണം മലിനമാവുന്നു. ഇതിനുപുറമെ നിരവധി കുടിവെള്ള പദ്ധതികളാണ് ഈ പുഴയോരത്ത് സ്ഥിതി ചെയ്യുന്നത്.
Next Story

RELATED STORIES

Share it