Flash News

എഞ്ചിനീയറിങ് പ്രവേശപരീക്ഷയില്‍ കോഴിക്കോട് സ്വദേശിക്ക് ഒന്നാം റാങ്ക്

എഞ്ചിനീയറിങ് പ്രവേശപരീക്ഷയില്‍ കോഴിക്കോട് സ്വദേശിക്ക് ഒന്നാം റാങ്ക്
X


കോഴിക്കോട്: എഞ്ചിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീന് ഒന്നാം റാങ്ക്. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് നേടിയത്. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടാം റാങ്കും, അഭിലാഷ് ഘാര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. കോട്ടയം സ്വദേശി ആനന്ദ് ജോണ്‍ നാലാം റാങ്കും, കോഴിക്കോട് സ്വദേശി നന്ദഗോപാല്‍ അഞ്ചാം റാങ്കും കരസ്ഥമാക്കിയി. 61,716 വിദ്യാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്.എസ് സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്ത് സിങ്ങിനാണ് ഒന്നാം റാങ്ക്.
ഫാര്‍മസി കോഴ്‌സില്‍ മലപ്പുറം  സ്വദേശി സി പി അലിഫ് അന്‍ഷിലിന്‍ ഒന്നാം റാങ്കും മഞ്ചേരി സ്വദേശി ബി നിര്‍മ്മല്‍ പ്രകാശ് അഞ്ചാം റാങ്കും നേടി. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിലെ ആദ്യ 5,000 റാങ്കില്‍ 2535 പേര്‍ കേരള സിലബസും, 2150 പേര്‍ സിബിഎസ്ഇ സിലബസും, 315 പേര്‍ മറ്റ് സിലബസുകളും പഠിച്ച് പരീക്ഷയെഴുതിയവരാണ്. ഫാര്‍മസി കോഴ്‌സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികളും ഇടംനേടി. അതേസമയം, 887 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കയാണ്.
ജൂണ്‍ 22 ന് ആണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ആരംഭിക്കുക. 27 ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. 30 നാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. ആഗസ്റ്റ് 15 ന് പ്രവേശന നടപടികള്‍ അവസാനിക്കും.
Next Story

RELATED STORIES

Share it