എച്ച്ഐഎല്ലിന് ഗോള്‍വര്‍ഷത്തോടെ തുടക്കം
BY Sumeera SMR20 Jan 2016 2:32 AM GMT
Sumeera SMR20 Jan 2016 2:32 AM GMT
ഭുവനേശ്വര്‍: നാലാമത് ഹോക്കി ഇന്ത്യ ലീഗിന് (എച്ച്ഐഎല്‍) ഗോള്‍വര്‍ഷത്തോടെ തുടക്കം. 14 ഗോളുകള്‍ പിറന്ന ഉദ്ഘാടനമല്‍സരത്തില്‍ ഉത്തര്‍പ്രദേശ് വിസാര്‍ഡ്സ് 8-6നു കലിങ്ക ലാന്സേഴ്സിനെ തോല്‍പ്പിച്ചു. മല് സരം ഒരു ഘട്ടത്തില്‍ 6-6നു സമനിലയില്‍ പിരിയുമെന്ന് തോന്നിയെങ്കിലും അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ കൂടി നേടി യുപി വിസാര്‍ഡ്സ് ജയം കൊയ്യുകയായിരുന്നു.
ആറു ടീമുകളാണ് എച്ച്ഐഎല്ലില്‍ അണിനിരക്കുന്നത്. യുപി വിസാര്‍ഡ്സ്, കലിങ്ക ലാന്‍സേഴ്സ് എന്നിവരെക്കൂടാതെ റാഞ്ചി റെയ്സ്, ദബാങ് മുംബൈ, പഞ്ചാബ് വാരിയേഴ്സ്, ഡല്‍ഹി വേവ്റൈഡേഴ്സ് എന്നിവയാണ് മറ്റു ടീമുകള്‍.
റാഞ്ചിയാണ് നിലവിലെ ചാംപ്യന്മാര്. ജേതാക്കള്‍ക്ക് 2.5 കോടിയും റണ്ണറപ്പിന് 1.75 കോടിയും സമ്മാനത്തുകയായി ലഭിക്കും.
ഓരോ ടീമും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. അടുത്ത മാസം 20, 21 തിയ്യതികളിലാണ് സെമി ഫൈനലുകള്‍. കലാശക്കളി 21ന് വൈകീട്ട് 5.30നു നടക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT