Flash News

എകെ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി

എകെ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി
X


തിരുവനന്തപുരം:  മുന്‍ മന്ത്രി എകെ ശശീന്ദ്രന് എതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി. തികച്ചും വ്യക്തിപരമായ കേസാണ് ഇത് എന്നും പ്രത്യേക സാഹചര്യത്തിലാണ് കേസ് നല്‍കിയതെന്നും പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. പരാതി പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
സഹായം ആവശ്യപ്പെട്ട് വിളിച്ച വീട്ടമ്മയോട് എകെ ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നതായി അവകാശപ്പെട്ട് മംഗളം ചാനലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നിരുന്നു. എന്നാല്‍ സ്ഥാപനത്തിലെ ഒരു മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍സംഭാഷണം ഉണ്ടാക്കിയതെന്ന് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതേതടുര്‍ന്ന്  ചാനലിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it