എകെജിക്കൊപ്പം സമരം ചെയ്തതു കെ എം ജോര്‍ജെന്ന് പി സി ജോര്‍ജ്‌

കോട്ടയം: ഹൈറേഞ്ചില്‍ പ്രളയ കാലത്ത് എകെജിക്കൊപ്പം സമരം ചെയ്തതു കെ എം ജോര്‍ജ് ആണെന്നും കെ എം മാണിയല്ലെന്നും പി സി ജോര്‍ജ് എംഎല്‍എ. ഹൈറേഞ്ചിലെ ജനതയ്ക്കു വേണ്ടി എകെജി—ക്കൊപ്പം സമരം ചെയ്ത കാര്യം പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തില്‍ കെ എം മാണി ഓര്‍മിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ജോര്‍ജ്. അന്ന് നിരാഹാരം കിടന്നത് കെ എം ജോര്‍ജ് ആണ്. അപ്പോള്‍ മാണി രാഷ്ട്രീയത്തില്‍ സജീവം പോലുമല്ലായിരുന്നു. ഫാ. വടക്കന്‍ ജീവിച്ചിരുന്നുവെങ്കില്‍ പ്രസ്താവന കേട്ട് മാണിക്ക് അടി കൊടുത്തേനെ. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയാണെന്ന മാണിയുടെ വിമര്‍ശനത്തിനു പി ജെ ജോസഫ് മറുപടി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി വേലിചാടുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്നതു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് ഉറപ്പില്ലാത്തതിനാലാണു പിണറായി വിജയന്‍ പുതിയ പാര്‍ട്ടികളെ ക്ഷണിച്ചുകൊണ്ടു വരുന്നത്. ആദ്യം വീരേന്ദ്രകുമാറിനെ ചാക്കിട്ടു പിടിച്ചശേഷം മാണിയുടെ പിന്നാലെ പോവുകയാണ്. എല്‍ഡിഎഫും യുഡിഎഫും പരസ്പരം വലിച്ച് മാണി ഒരു പരുവമായി. ഇനിയെങ്കിലും മാണിയെ ജീവിക്കാന്‍ അനുവദിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it