എഐഎംഐഎമ്മും ബിബിഎമ്മും സഖ്യമുണ്ടാക്കും

മുംബൈ: ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമും (എഐഎംഐഎം) ഭാരിപ ബഹുജന്‍ മഹാസംഘവും (ബിബിഎം) തമ്മില്‍ സഖ്യമുണ്ടാക്കി മല്‍സരിക്കും. ഇരുപാര്‍ട്ടികളും പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ബിബിഎം നേതാവ് പ്രകാശ് അംബേദ്കര്‍ ഔറംഗബാദില്‍ ഒക്ടോബര്‍ 2ന് സംഘടിപ്പിക്കുന്ന റാലിയില്‍ താനും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിന്റെ ഔപചാരിക പ്രഖ്യാപനം പിന്നീടുണ്ടാവും.

Next Story

RELATED STORIES

Share it