എംബാര്‍ക്കേഷന്‍: കരിപ്പൂരില്‍ ഹജ്ജ് കമ്മിറ്റി സന്ദര്‍നം നടത്തി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി വീണ്ടും കരിപ്പൂര്‍ വിമാനത്താവളം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുമായി കൂടിക്കാഴ്ച നടത്തിയത്. ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പി വി അബ്ദുല്‍ വഹാബ് എംപി, കാരാട്ട് റസാഖ് എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. അടുത്ത വര്‍ഷത്തെ ഹജ്ജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.

Next Story

RELATED STORIES

Share it