wayanad local

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 1.75 കോടി രൂപ വായ്പ നല്‍കി

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കിവരുന്ന ശരണ്യ, കൈവല്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി ജില്ലയില്‍ 1,75,47,560 രൂപ വായ്പ നല്‍കി. ശരണ്യ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,04,50,000 രൂപയും 2017-18 വര്‍ഷം 64,47,560 രൂപയുമാണ് നല്‍കിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, അവിവാഹിത ആദിവാസി അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, നിത്യരോഗികളായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണിത്.
ശരണ്യ പദ്ധതിയില്‍ പുതുതായി 453 അപേക്ഷകള്‍ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി. ഇതുപ്രകാരം ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് വായ്പ നല്‍കാന്‍ ജില്ലാ ഓഫിസ് നടപടിയെടുത്തുവരികയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന 'കൈവല്യ' വഴി 2016-17 സാമ്പത്തിക വര്‍ഷം 6,50,000 രൂപയാണ് വായ്പ നല്‍കിയത്. പദ്ധതിക്ക് 153 അപേക്ഷകള്‍ പുതുതായി ലഭിച്ചു.
Next Story

RELATED STORIES

Share it