Flash News

എംകെആര്‍ പിള്ളയെ ഉപദേശക സ്ഥാനത്ത് നിന്നു പുറത്താക്കി



പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന്  പോലിസ് ഉപദേശക സ്ഥാനത്തു നിന്ന് ശ്രീവല്‍സം ഗ്രൂപ്പിന്റെ സാരഥി എം കെ രാജേന്ദ്രന്‍ പിള്ളയെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. ആരോപണം സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് എം കെ ആര്‍ പിള്ളയെ പോലിസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്. വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. പിള്ളയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പോലിസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്ന്് നാഗാലാന്‍ഡ് ഡിജിപി എല്‍ എല്‍ ദംഗല്‍ പറഞ്ഞു.പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാന്‍ഡ് പോലിസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നാണ് നാഗാലാന്‍ഡ് പോലിസ് പറയുന്നത്. ഈ ട്രക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച് പിള്ളയുടെ വീട്ടിലെത്തിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും എല്‍ എല്‍ ദംഗല്‍ പറഞ്ഞു. പിള്ളയ്ക്ക് 400 കോടിയുടെ ആസ്തി ഉണ്ടായതെങ്ങനെയെന്നതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പിന്റെയോ മറ്റ് കേന്ദ്ര ഏജന്‍സിയുടെയോ റിപോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടികള്‍ ഉണ്ടാവൂയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it