എംഐസി ഒരുങ്ങി ; സംസ്ഥാന ഇസ്‌ലാമിക് കലാമേള ഇന്നു തുടങ്ങും
BY fousiya sidheek12 May 2017 6:02 AM GMT
fousiya sidheek12 May 2017 6:02 AM GMT
ചട്ടഞ്ചാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് ഇസ്‌ലാമിക് കലാമേള ഇന്ന് മുതല്‍ 14 വരെ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ സി എം ഉസ്താദ് നഗറില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷ്വദീപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മൂവായിരത്തോളം മല്‍സരാര്‍ഥികള്‍ മാറ്റുരക്കും. 60 ഇനങ്ങളിലുള്ള മല്‍സരം എട്ടു വേദികളിലായാണ് നടക്കുന്നത്.ഇന്ന് വൈകിട്ട് നാലിന് ഖാസി ത്വാഖ അഹമ്മദ് മൗലവി പതാക ഉയര്‍ത്തും. കലാമേള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി കെ എം സാദിഖ് മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്‌ല്യാര്‍ മുഖ്യാതിഥിയായിരിക്കും. ഡോ.ബഹാഹുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം എ ഖാസിം മുസ്്‌ല്യാര്‍ സംബന്ധിക്കും. നാളെ രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലാമല്‍സരം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി സംസാരിക്കും. 14ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിക്കും. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഖാസി പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്്‌ല്യാര്‍, ഇ കെ മഹമൂദ് മുസ്്‌ല്യാര്‍ സംബന്ധിക്കും.മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സില്‍ ആദ്യമായി നടക്കുന്ന ഇസ്്‌ലാമിക് കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ യു എം അബ്ദുര്‍റഹ്്മാന്‍ മൗലവി അറിയിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT