Flash News

എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം ചര്‍ച്ചയാവുന്നു



തൃശൂര്‍: സിപിഐ എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിന് വഴിതുറക്കുന്നു. ആഡംബരം ഒഴിവാക്കി വിവാഹങ്ങള്‍ ലളിതമാക്കണമെന്ന ചര്‍ച്ച മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുന്നതിനിടെ ഡെസ്‌കിലടിച്ച് പിന്തുണ പ്രഖ്യാപിച്ച സിപിഐ നേതാവാണ് ഗീത ഗോപി. എന്നാല്‍, സ്വന്തം മകളുടെ വിവാഹത്തിലുണ്ടായ ആഡംബരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പരിഹാസത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. സര്‍വാഭരണ വിഭൂഷിതയായ വധുവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിവാഹങ്ങള്‍ ലളിതമാക്കി ഇക്കാര്യത്തില്‍ മാതൃക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനിടെയായിരുന്ന മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍നിന്നുള്ള സിപിഐ നേതാവാണ് ഗീത ഗോപി. 1995ല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍നിന്നും രണ്ടാംതവണയാണ് എംഎല്‍എയാവുന്നത്.
Next Story

RELATED STORIES

Share it