Kollam Local

എംഎം ഹസനെ ഒഴിവാക്കിയാല്‍ കോണ്‍ഗ്രസ് കനത്ത വില കൊടുക്കേണ്ടി വരുമെന്ന്



കൊല്ലം: എംഎം ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയാല്‍ കോണ്‍ഗ്രസ് കനത്ത വിലകൊടുക്കേണ്ടി വരുമെന്ന് മുസ്്‌ലിം ഏകോപന സമിതി സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നല്‍കി. വോട്ടുചെയ്യുന്നതിനപ്പുറം മറ്റൊരു അവകാശവും മുസ്്‌ലിംകള്‍ക്ക് നല്‍കില്ലെന്ന കാഴ്ചപ്പാട് കോണ്‍ഗ്രസ് തിരുത്തേണ്ടതാണ്. രാജ്യസഭയിലും പിഎസ്‌സിയിലും കേന്ദ്ര മന്ത്രി സഭയിലും എഐസിസി ഭാരവാഹിത്വത്തിലും ഗവര്‍ണര്‍ സ്ഥാനങ്ങളിലും കേരളത്തിലെ മുസ്്‌ലിംകളെ കോണ്‍ഗ്രസ് പരിഗണിക്കാറില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നവരെല്ലാം ചില സമുദായനേതാക്കളുടെ നോമിനികളാണെന്നും യോഗം വിലയിരുത്തി.ഇ മൈതീന്‍കുഞ്ഞിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം എംഎ സമദ് ഉദ്ഘാടനം ചെയ്തു. യൂസഫ് ഓയൂര്‍, നാസറുദ്ദീന്‍ കിളികൊല്ലൂര്‍, മുഹമ്മദ് സമീന്‍, റഹീംകുഞ്ഞ്, സജീര്‍ മംഗലാപുരം, പീര്‍ മൗലവി, ബഷീര്‍, അബ്ദുല്‍സലാം പത്തനാപുരം, ഉബൈദ് കായംകുളം, നസീര്‍ ശൂരനാട്, ജെ എം അസ്്‌ലം, മജീദ് കൊട്ടാരക്കര, നാസര്‍ കൈതോട്, ബഷീര്‍ ഹാജി ആറ്റിങ്ങല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it