Gulf

എംഎം അക്ബറിന്റെ ദുബയ് പ്രഭാഷണം ബുധനാഴ്ച

എംഎം അക്ബറിന്റെ ദുബയ് പ്രഭാഷണം ബുധനാഴ്ച
X
ദുബയ്: ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിയില്‍ ഇസ്‌ലാമിക പ്രബോധകനും പ്രഗത്ഭ വാഗ്മിയും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എംഎം അക്ബര്‍ സംസാരിക്കും ബുധനാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍ വസല്‍ ക്ലബ്ബിലാണ് പ്രഭാഷണ പരിപാടി. 'ഭയപ്പെടേണ്ട നാഥന്‍ കൂടെയുണ്ട്' എന്ന വിഷയത്തിലാണ് പ്രഭാഷണം.19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബയ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മലയാള പ്രഭാഷണത്തിന് എം.എം.അക്ബര്‍ ആണ് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ എല്ലാ വര്‍ഷവും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുക്കാറുണ്ട്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി അല്‍ ഖൂസ് അല്‍മനാര്‍ സെന്ററില്‍ ചേര്‍ന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യോഗം വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.പ്രസിഡന്റ് എപി അബ്ദു സമദ് അധ്യക്ഷത വഹിച്ചു . വി.കെ. സകരിയ്യ, അബ്ദുല്‍ വാഹിദ് മയ്യേരി എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it