malappuram local

ഊര്‍ങ്ങാട്ടിരിയില്‍ മാലിന്യം നീക്കംചെയ്യാന്‍ നടപടിയായില്ല

അരീക്കോട്: നിപാ വൈറസിനെതിരേയും ഡെങ്കിപ്പനിക്കെതിരേയും വ്യാപകമായി ബോധവല്‍ക്കരണം പഞ്ചായത്തുകളില്‍ ഊര്‍ജിതമായ ഘട്ടത്തില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ച് വീടുകള്‍ക്ക് മുന്നില്‍ ചാക്കില്‍ നിറച്ച് വീട്ടുനമ്പറും എഴുതിവയ്ക്കാന്‍ നിര്‍ദേശിച്ച് മാസങ്ങളായിട്ടും മാലിന്യം നീക്കംചെയ്യാന്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ മാസത്തില്‍ തേജസ് പത്രവാര്‍ത്തയെ തുടര്‍ന്ന് ചില പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്തിരുന്നു. എന്നാല്‍, കല്ലരിട്ടക്കല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മാലിന്യം ശേഖരിച്ചുവച്ചിട്ട് രണ്ട് മാസത്തിലേറെയായി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ച് ഇനം തിരിച്ച് ചാക്കുകളില്‍ നിറച്ചത് മഴ പെയ്തതോടെ കൊതുകു വളരുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് റബര്‍, തുണി, ഗ്ലാസ്, വേസ്റ്റുകള്‍ ഉള്‍പ്പെടെ പ്രത്യേകം ഇനം തിരിച്ചാണ് ചാക്കില്‍ നിറച്ചത്.
ചാക്കുകള്‍ നനഞ്ഞ് ദുര്‍ഗന്ധം പരക്കുന്നുണ്ട്. വീടുകളില്‍നിന്ന് മാലിന്യം ഒഴിവാക്കുന്നതിന് പണം ഈടാക്കിയതായി വീട്ടുടമകള്‍ പറഞ്ഞിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ അനാസ്ഥയില്‍ ജനകീയ പ്രതിഷേധമുയരുന്നുണ്ട്. ആക്രി സാധനങ്ങള്‍ എടുക്കുന്നവര്‍ റോഡരികില്‍ ശേഖരിച്ച ചാക്കുകള്‍ അഴിച്ച് വിതറുന്നതും ശല്യമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it