ഉ. കൊറിയക്കെതിരേ ഉപരോധം വേണമെന്ന് യുഎസ്

ബെയ്ജിങ്: ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്നവകാശപ്പെടുന്ന ഉത്തര കൊറിയക്കെതിരേ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നു യുഎസ്. ഉത്തര കൊറിയയുടെ ആണവമോഹം ലോകത്തിനു ഭീഷണിയാണെന്നും ചര്‍ച്ചകള്‍ക്കായി ബെയ്ജിങിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. പ്രധാന സഖ്യരാഷ്ട്രമാണെങ്കിലും ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ ചൈന അപലപിച്ചിരുന്നു.
തെക്കന്‍ ചൈനാ കടലിലെ ചൈനീസ് ഇടപെടലിലുള്ള ആശങ്കകളും കെറി ധരിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ബെയ്ജിങിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ലാവോസ്, കംബോഡിയ എന്നിവയും സന്ദര്‍ശിക്കും. ആണവപ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെറി അറിയിച്ചു.
Next Story

RELATED STORIES

Share it