Flash News

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; എന്‍സിപി നേതാവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; എന്‍സിപി നേതാവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
X


തിരുവനന്തപുരം: എന്‍സിപി സംസ്ഥാന സെക്രട്ടറിയായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരിക്കെതിരേ കെസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. മയൂരിക്കെതിരേ വധഭീഷണി അടക്കമുള്ള വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷിക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീജിത്ത് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്.സുല്‍ഫിക്കര്‍ മയൂരി ഫോണില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും ഇത് രോഗം മൂര്‍ചിക്കാന്‍ കാരണമായെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി അടുത്ത ബന്ധമുള്ള പ്രവര്‍ത്തകനാണ് സുല്‍ഫിക്കര്‍ മയൂരി. തോമസ് ചാണ്ടി മന്ത്രിയായതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം രൂക്ഷമാവുകയും സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെയും കുടുംബത്തെയും ഫോണിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉഴവൂര്‍ വിജയന്റെ മരണത്തിന് കാരണമായ ഫോണ്‍വിളി എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ഇത് പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിലെ ശബ്ദം സുല്‍ഫിക്കര്‍ മയൂരിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it