Alappuzha local

ഉള്‍നാടന്‍ മേഖലയില്‍ അനധികൃത മല്‍സ്യ ബന്ധനം വ്യാപകം



ഹരിപ്പാട്: ജില്ലയിലെ ഉള്‍നാടന്‍  മേഖലയില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നു. നിയമം കാറ്റില്‍ പറത്തി നിരോധിത വലകളും, പെരുംകൂടുകളും ഉപയോഗിച്ചാണ ്മത്സ്യബന്ധനം നടത്തുന്നത്.അനധികൃത മത്സ്യബന്ധനം തടയുന്നതിന് 2010ല്‍ നിയമംകൊണ്ടുവരുകയും 2013 ല്‍ ചട്ടങ്ങള്‍ നിലവില്‍ വരുകയും ചെയ്തിരുന്നു. ഇതനുസരിച്ച് 20 മില്ലിമീറ്ററിനു മുകളിലുള്ള വലകള്‍ ഉപയോഗിച്ച് അംഗീകൃത മത്സ്യതൊഴിലാളികള്‍ക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ. വലകള്‍ക്ക് ലൈസന്‍സുള്ളവരും മത്സ്യതൊവിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കുമേ വാണിജ്യാടിസ്ഥാനത്തില്‍ മീന്‍ പിടിക്കാന്‍ നിയമപരമായി അധികാരമുള്ളുപെരുംകൂടുകള്‍,മടവലകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ആവശ്യമായ സംവിധാനങ്ങള്‍ഫിഷറീസ് വകുപ്പിനില്ല.നൂറനാട് മുതല്‍ ആലപ്പുഴ പുന്നമടക്കായല്‍ വരെ നീണ്ടുകിടക്കുന്ന ഉള്‍നാടന്‍ മത്സ്യമേഖല ഒരു പരിശോധനാ ഉദ്യോഗസ്ഥന്റെ കീഴിലാണുള്ളത്. കുട്ടനാട്ടിലെ വിപുലമായ  ഉള്‍നാടന്‍ മത്സ്യമേഖലയില്‍ വല്ലപ്പോഴുംവാടകയ്ക്ക് എടുക്കുന്ന ഒരുബോട്ടിന്റെ സേവനമാണ്  ലഭിക്കുന്നത്.മണിക്കൂറിന് 480 രൂപ വാടകയ്ക്കാണ്‌ബോട്ട് എ #േടുക്കുന്നത്.സ്വന്തമായി ബോ ട്ടുണ്ടെങ്കില്‍ മാത്രമേ അവശ്യസമയങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയൂ. പരിശോധന കാര്യക്ഷമമാകണമെങ്കില്‍ കൂടുതല്‍ ജീവനക്കാരും ആവശ്യമായ ജലയാത്രാ സംവിധാനങ്ങളും വേണം. പെരുവല,പെരുംകൂട് എന്നിവ  ഉപയോഗിച്ചു അനധികൃത മത്സ്യബന്ധനം  നടക്കുന്നുണ്ടെന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്നും ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ദീപു പറഞ്ഞു.
Next Story

RELATED STORIES

Share it