ഉള്‍നാടന്‍ മല്‍സ്യ ഉല്‍പാദനം വര്‍ധിപ്പിക്കും: മന്ത്രി

കൊച്ചി: സംസ്ഥാനത്തെ ഉള്‍നാടന്‍ മല്‍സ്യ ഉല്‍പാദന വര്‍ധന ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ അഡാകിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടകൊച്ചി ഗവ. ഡെമോണ്‍സ്‌ട്രേഷന്‍ മല്‍സ്യകൃഷി ഫാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മല്‍സ്യ ഉല്‍പാദനം 40,000 ടണ്ണില്‍ നിന്ന് 80,000 ടണ്ണാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആധുനിക കൃഷിരീതിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. 10 ഫാമുകള്‍ മാതൃകാ ഫാമുകളായി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it