kozhikode local

ഉരുള്‍പൊട്ടല്‍: സര്‍ക്കാര്‍ പാക്കേജ് അപര്യാപ്തം

താമരശ്ശേരി: കട്ടിപ്പാറ  കരിഞ്ചോലയിലുണ്ടായ ഉരുപൊട്ടലില്‍ 14 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും കോടികളുടെ സ്വത്തുവകകളും ജീവനോപാധിയും തകരുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമെന്ന വാദം ശക്തമാവുന്നു. സംഭവത്തിന്റെ ഗൗരവം വേണ്ട രീതിയില്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് പാളിച്ച സംഭവിച്ചതായി കരുതുന്നവര്‍ ഏറെ. ഇത്ര  വലിയ ഉരുള്‍പൊട്ടലായിട്ടും ഇത്രയേറെ മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടിട്ടും  മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത്്് നാട്ടുകാരില്‍ ഏറെ മുറുമുറുപ്പിനും പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. ജില്ലാടിസ്ഥാനത്തില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് നാശ നഷ്ടക്കണക്കുകള്‍ വിലയിരുത്തി പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലും അപകടത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിലും ജില്ലാ ഭരണ കൂടവും ജനങ്ങളും ഒത്തൊരുമിച്ചു കൈകോര്‍ത്തത്്് ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ ആഴം മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും മനസ്സിലാക്കി കൊടുക്കുന്നതില്‍ പിഴവ് സംഭവിച്ചതായി ഭരണ കക്ഷിയില്‍ പെട്ടവര്‍ പോലും അടക്കം പറയുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണെന്ന കാര്യം എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. ഉരുള്‍ പൊട്ടലിന്റെ നഷ്ടം ആഴത്തില്‍ മനസ്സിലാക്കാനും മറ്റുമായി സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയമിക്കുമെന്നും അവരുടെ റിപ്പോര്‍ട്ടിനു ശേഷം നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്നും സ്ഥലം എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. ഇന്ന് പൊതുമരാമത്ത്്  മന്ത്രി സുധാകരന്‍ കട്ടിപ്പാറയില്‍ സന്ദര്‍ശനം നടത്തും. അടുത്താഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉരുള്‍ പൊട്ടല്‍ സ്ഥലം സന്ദര്‍ശിച്ചേക്കും.
Next Story

RELATED STORIES

Share it