Pravasi

ഉരീദു ടിവിക്ക് ലക്ഷം വരിക്കാര്‍



ദോഹ: ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്ന ഉരീദുവിന്റെ ടിവി കേബിള്‍ നെറ്റ്‌വര്‍ക്കിന് രാജ്യത്ത് ഒരു ലക്ഷം വരിക്കാര്‍ കവിഞ്ഞതായി കമ്പനി അറിയിച്ചു. 2016 ഫെബ്രുവരിയില്‍ ആരംഭിച്ച ഉരീദു ടിവി 15 മാസത്തിനുള്ളിലാണ് നേട്ടം കൈവരിച്ചത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തതയോടെ ലൈവ് ടിവി കാണാനുള്ള സൗകര്യമാണ് ഉരീദു ടിവി നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മേഖലയിലെ ആദ്യത്തെ 4 കെ സെറ്റ് ടോപ്പ് ബോക്‌സ്, ആദ്യ 4 കെ ലൈനര്‍ ചാനല്‍ തുടങ്ങിയ സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉരീദു അവതരിപ്പിച്ചിരുന്നു. മേഖലയില്‍ ആദ്യമായി എംബിസി പ്ലസ് കോര്‍ബാന്‍ഡ് ലൈവ് ചാനല്‍ അവതരിപ്പിച്ചതും ഉരീദുവാണ്. കുട്ടികള്‍ അനാവശ്യ ചാനലുകള്‍ കാണുന്നത് ഒഴിവാക്കുന്ന കിഡ്‌സ് യൂസര്‍ ഇന്റര്‍ഫേസ് സേവനവും നടപ്പിലാക്കി. മൊസൈക് ടി വി നല്‍കിയിരുന്ന സേവനങ്ങള്‍ വിപുലപ്പെടുത്തിയാണ് ഉരീദു ടി വി അവതരിപ്പിച്ചത്. ആപ്പുകള്‍, ഓണ്‍ ഡിമാന്‍ഡ് സര്‍വീസുകള്‍, പ്രീമിയം ലൈവ് ടിവി ചാനലുകള്‍ തുടങ്ങിയവയെല്ലാം ഒരു ഈസി ടു യൂസ് ബോക്‌സ് ആശയത്തിലാണ് ഉരീദു ടിവി അവതരിപ്പിച്ചത്. ഉരീദു ടിവിയുടെ ആപ്പിലൂടെ 46 ലൈവ് ടിവികള്‍ ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Next Story

RELATED STORIES

Share it