palakkad local

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരേ കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി

പാലക്കാട്: ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുന്നു കോണ്‍ഗ്രസെന്നു കെഎസ്‌യു പാലക്കാട് ജില്ലാകമ്മിറ്റി. അതിലെ സെയില്‍സ് എക്‌സിക്യൂട്ടീവുകളായി കേരളത്തിലെ യുവ എംഎല്‍എമാരും,യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരും, കെഎസ്‌യു നേതാക്കന്മാരും മാറി. ഇതിന്റെ ഒരു സോണല്‍ ബ്രാഞ്ച് ആയി മാറാന്‍ കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി തയ്യാറല്ലെന്ന് പ്രമേയത്തിലൂടെ പറഞ്ഞു.
രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തു കൊണ്ടുള്ള  പാര്‍ട്ടി നേതൃത്വത്തിന്റെ വികലമായ നയത്തിന് എതിരെ യുവ എംഎല്‍ എമാരും, യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു നേതാക്കന്മാരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങി.മുന്നണിയെയും,കോണ്‍ഗ്രസിനെയും വഞ്ചിച്ചു പുറത്തു പോയ  മാണി കോണ്‍ഗ്രസിന് വച്ചു നീട്ടിയ  നേതൃത്വത്തിന്റെ തീരുമാനം വരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു ഘടകകക്ഷി ഇടപെടുന്ന ഗതികേടിനും സാക്ഷ്യം വഹിക്കേണ്ടി വന്നു.
നേതൃത്വത്തിന്റെ തെറ്റായ ഈ നയത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയോട് ഒപ്പം ചേര്‍ത്തു നിര്‍ത്തി കൊണ്ട് അവരെ അണിനരത്തി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യുവ എംഎല്‍എമാര്‍ മുന്നോട്ട് വരണം. ഈ തീരുമാനം പുനപരിശോധിക്കാന്‍ നേതാക്കള്‍ തീരുമാനിക്കുന്നത് വരെ, കുഞ്ഞുമാണിക്കും, കുഞ്ഞാലിക്കും  കുട പിടിക്കുന്ന ഒരു കോണ്‍ഗ്രസ്സ് നേതാവിനേയും കെഎസ്‌യു വേദിയില്‍ ഇരുത്തരുത് എന്നല്ല,ആ പരിസരത്ത് പോലും അടുപ്പിക്കരുത്.,പ്രവര്‍ത്തകരേയും വിമര്‍ശനങ്ങളേയും ധിക്കരിച്ച് മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, യുവ എംഎല്‍എമാരുടെ പിന്തുണയോടെ റിബല്‍ സ്ഥാനാര്‍ത്തിയെ നിര്‍ത്തുക. അതിനുള്ള ചര്‍ച്ചയ്ക്ക് കെഎസ്‌യു. സംസ്ഥാന കമ്മിറ്റി മുന്‍കൈ എടുക്കുക.
മൂന്ന് പേര്‍ ചേര്‍ന്ന് അഞ്ചു മിനിറ്റു കൊണ്ട് എടുക്കുന്ന ഏകാതിപത്യപരമായ തീരുമാനങ്ങളെ പലപ്പോഴും അംഗീകരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്.  ഈ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരെ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ച് മുന്നോട്ട് വരണം .ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പ് വരുത്തണം .എന്നീ ആവശ്യങ്ങള്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെ പാലക്കാട് ജില്ലാ കമ്മിറ്റി  നിര്‍ദേശങ്ങളായിസമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it