Flash News

ഉമര്‍ ഖാലിദടക്കമുള്ളവര്‍ കീഴടങ്ങില്ല; മറ്റുവഴി നോക്കുമെന്ന് പോലിസ്

ഉമര്‍ ഖാലിദടക്കമുള്ളവര്‍ കീഴടങ്ങില്ല; മറ്റുവഴി നോക്കുമെന്ന് പോലിസ്
X
umar-khalid-jnu

[related]
ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യുവില്‍ എത്തിയ  രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഉമര്‍ ഖാലിദടക്കമുള്ള അഞ്ചോളം വിദ്യാര്‍ത്ഥികള്‍ പോലിസില്‍ കീഴടങ്ങില്ല. തങ്ങളെ പോലിസിന് അറസ്റ്റ് ചെയ്യാമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ എല്ലാവഴികളും നോക്കിയിട്ട് മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കൂ എന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബസ്സി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ ജെഎന്‍യു ക്യാംപസില്‍ എത്തിയത്. ഖാലിദിന്റെ അഭിഭാഷകനും കൂടെ ഉണ്ടായിരുന്നു.  150 ഓളം വരുന്ന വിദ്യാര്‍ത്ഥികളെ ഇവര്‍ അഡിമിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ അഭിസംബോധന ചെയ്തു. ഖാലിദടക്കമുള്ളവര്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് പോലിസ് എത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ പോലിസിനെ ക്യാംപസില്‍ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് പോലിസ് മടങ്ങി.

എന്റെ പേര് ഉമര്‍ ഖാലിദ്. താന്‍ തീവ്രവാദിയല്ല.താന്‍ രാജ്യദ്രോഹിയല്ല. തനിക്ക് കീഴടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും ഖാലിദ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു പറഞ്ഞു. തനിക്ക് പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഇല്ല.ജെഎന്‍യുവിലെ പ്രശ്‌നം ഫെബ്രുവരി ഒമ്പതിന് നടന്നത് മാത്രമല്ല. ബിജെപി സര്‍ക്കാരിന്  ഞങ്ങളെ ആക്രമിക്കാനുള്ള ഒരു കാരണം മാത്രമായിരുന്നു ഇത്.. ആനന്ത് പ്രകാശ് നാരയണ്‍, അശ്‌തോഷ് കുമാര്‍, രാമാ നാഗാ, അനിരബ് ഭട്ടാചാര്യാ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കോളജ് ക്യാംപസില്‍ എത്തിയത്. അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചത് ക്യാംപസിന് പുറത്തുള്ളവരാണെന്ന് രാമനാഗ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.   ഉമര്‍ ഖാലിദടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലിസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it