Flash News

ഉമര്‍ അബ്ദുല്ലയുമായി കശ്മീര്‍ മധ്യസ്ഥന്‍ കൂടിക്കാഴ്ച നടത്തി



ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഉമര്‍ അബ്ദുല്ല ശര്‍മയെ ധരിപ്പിച്ചു. സിപിഎം നേതാവ് എം വൈ തരിഗാമിയെയും ശര്‍മ സന്ദര്‍ശിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ജമ്മുകശ്മീരിലെത്തിയത്. വിഭജനവാദികളുമായി ചര്‍ച്ച നടത്താന്‍ താന്‍ ശ്രമിക്കുമെന്ന് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it