kasaragod local

ഉപ്പള സംഭവം: പോലിസ് വിഭാഗീയത സൃഷ്ടിക്കുന്നു- എസ്ഡിപിഐ

ഉപ്പള: നബിദിന പരിപാടിയുമായി ബന്ധപ്പെട്ട് നിയമപാലകരുടെ വര്‍ഗീയ ചേരിതിരിച്ചുള്ള നടപടികള്‍ സമൂഹത്തില്‍ ഏറെ ദോഷകരമായ സന്ദേശമാണ് നല്‍കുകയെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുസ്‌ലിം മതവിശ്വാസികളുടെ പുണ്യമാക്കപ്പെട്ട ആഘോഷങ്ങളില്‍ കൊടിതോരണങ്ങള്‍ പാടില്ലെന്ന് പറയുന്നതും ഉപ്പള സംഭവത്തില്‍ വിശ്വാസികള്‍ക്കെതിരെ കേസെടുത്ത നടപടിയും പോലിസിന്റെ വര്‍ഗീയ മുഖമാണ് പുറത്ത് കൊണ്ടു വന്നതെന്നും കമ്മിറ്റി പറഞ്ഞു .
ക്രമസമാധാന പാലകര്‍ മു ന്‍വിധിയോടെ സമൂഹത്തില്‍ പെരുമാറരുതെന്നും തുല്യനീതിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും  കമ്മിറ്റി ഓര്‍മപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി അദ്ധ്യക്ഷത വഹിച്ചു. മജീദ് വോര്‍ക്കാടി അന്‍സാര്‍ ഹൊസങ്കടി, ഇഖ്ബാല്‍ പൊസോട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it