ഉപഭോക്തൃ വഞ്ചനയ്ക്കെതിരേ കണ്‍സ്യൂമേഴ്സ് ആക്ഷന്‍ കൗണ്‍സില്‍
മലപ്പുറം: വര്‍ധിച്ചു വരുന്ന ഉപഭോക്തൃ വഞ്ചനകള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഉപഭോക്തൃ ചൂഷണങ്ങള്‍ അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയില്കൊണ്ടുവരുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകരുടെയും വിവിധ സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്തത്തില്‍ ഓള് കേരള കണ്‍സ്യൂമേഴ്സ് ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനു ഹെല്പ്ലൈന് തുടങ്ങാനും മികച്ച സേവനം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രോല്‍സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹെല്പ് ലൈന്‍ നമ്പര്‍ 9142930682. കൗണ്‍സില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിന് വിപുലമായ ഉപഭോക്തൃ ജനകീയ കൂട്ടായ്മ ആഗസ്ത് രണ്ടിനു നടത്തും.
യോഗത്തില്‍ ജോയി എബ്രഹാം, പി ടി നിസാര്‍, കെ എം സുരേഷ് ബാബു, എം മുഹമ്മദ് കുട്ടി, പി സി വര്‍ഗീസ്, പി സത്യവതി, എം പി സീനത്ത്, കെ പി സന്തോഷ്കുമാര്‍, കെ സി രഘുനാഥ്, കെ എ ദാമോദരന്‍ സംസാരിച്ചു. ജോയി എബ്രഹാം ചെയര്‍മാനും ജനമിത്രം ഇബ്രാഹീം കോ-ഓഡിനേറ്ററുമായി ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു. മുന്‍ കേരള പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും ഉപഭോക്തൃ വിദ്യഭ്യാസ സമിതിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വാരിയത്ത് കെ സി പ്രഭാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT