Flash News

ഉപതിരഞ്ഞെടുപ്പ്: എട്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും

ഉപതിരഞ്ഞെടുപ്പ്: എട്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും
X


ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട്  തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ് 8 ഉം യുഡിഎഫ് 4ഉം വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്‍ഡിഎഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍.
പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കക്കര ജേക്കബ് തോമസ് (കൊച്ചുമോന്‍) 86, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം സീതമ്മ(സീത ടീച്ചര്‍) 34, തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടുവിക്കര വെസ്റ്റ് അനില്‍ ലാല്‍ (കൊച്ചു) 130, ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയം പാടം അഫ്‌സല്‍ കെ.എം, 82, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌വെങ്ങളംനാരായണി, 1251, കണ്ണൂര്‍പയ്യന്നൂര്‍ മുനിസിപ്പാലിറ്റികണ്ടങ്കാളി നോര്‍ത്ത് പ്രസീത പി.കെ, 365, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍ എ.കെ. സുരേഷ് കുമാര്‍, 124, കണ്ണൂര്‍പായം ഗ്രാമപഞ്ചായത്ത് മട്ടിണി പി. എന്‍. സുരേഷ്, 268.
യൂ.ഡി.എഫ്. പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് ആമിനാ ഹൈദരലി, 101, മലപ്പുറം ആലങ്കോട് ഗ്രാമപഞ്ചായത്ത് ചിയാന്നൂര്‍ നഫീസാബി, 492, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ചെങ്ങാനി ആബിദാ അബ്ദുറഹിമാന്‍, 126, കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് പികെ അനീഫ, 529 വോട്ടുകള്‍ക്കും വിജയിച്ചു. പത്തനംതിട്ടയിലെ കിഴക്കക്കര, കണ്ണൂരിലെ മട്ടിണി എന്നീ വാര്‍ഡുകള്‍ യൂഡിഎഫിന് നഷ്ടമായി.

[related]
Next Story

RELATED STORIES

Share it