Flash News

ഉപതിരഞ്ഞെടുപ്പ് അങ്കം: കൈരാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി- ലൈവ്

ഉപതിരഞ്ഞെടുപ്പ് അങ്കം: കൈരാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി- ലൈവ്
X

ഉപതിരഞ്ഞെടുപ്പ്: ലൈവ്‌


ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുഗോമിക്കുമ്പോള്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ ബിജെപി പിന്നിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ബിജെപിയും നാഗാലാന്റില്‍ ബിജെപി സഖ്യ കക്ഷിയായ എന്‍ഡിപിപിയുമാണ് മുന്നില്‍. എന്നാല്‍, പ്രതിപക്ഷസഖ്യത്തിന്റെ പരീക്ഷണ വേദിയായ യുപിയിലെ കൈരാനയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലെ ബന്‍ഡാര-ഗോണ്ടിയയിലും ബിജെപി പിന്നിലാണ്

ലോക്‌സഭാ മണ്ഡലങ്ങള്‍

1. ഖൈരാന(ഉത്തര്‍പ്രദേശ്)
തബസ്സും ബീഗം(ആര്‍എല്‍ഡി)-മുന്നില്‍

2. പാല്‍ഗര്‍(മഹാരാഷ്ട്ര)

ഗവിത് രാജേന്ദ്ര ദേയ(ബിജെപി)-മുന്നില്‍

3. ബാന്ദ്ര-ഗോണ്ടിയ(മഹാരാഷ്ട്ര)
മുകാദെ എം യശ്വന്ത് റാവു(എന്‍സിപി)-മുന്നില്‍

4. നാഗാലാന്റ് (നാഗാലാന്റ്)
തൊഹേകോ(എന്‍ഡിപിപി)--മുന്നില്‍




നിയമസഭാ മണ്ഡലങ്ങള്‍
1.നൂര്‍പൂര്‍(യുപി)
നഈമുല്‍ ഹസന്‍(എസ്പി)--മുന്നില്‍

2.പാലുസ് കദേഗാവ്(മഹാരാഷ്ട്ര)
വിശ്വജീത് പതന്‍ഗ്‌റാവു(കോണ്‍ഗ്രസ്)-വിജയിച്ചു

3.ജോഹികട്ട്(ബിഹാര്‍)
ഷാനവാസ്(ആര്‍ജെഡി)--മുന്നില്‍

4. സാഹ്‌കോട്ട്(പഞ്ചാബ്)
ഹര്‍ദേവ് ലിങ് ലാദി(കോണ്‍ഗ്രസ്)-മുന്നില്‍

5. സിലി(ജാര്‍ഖണ്ഡ്)
സുദേഷ് കുമാര്‍ മഹാതോ(എജെഎസ്‌യു)-മുന്നില്‍

6. ഗോര്‍നിയ(ജാര്‍ഖണ്ഡ്)
മാധവ് ലാല്‍ സിങ്(ബിജെപി)-മുന്നില്‍

7. ആര്‍ആര്‍ നഗര്‍(കര്‍ണാടക)
മുനിരത്‌ന(കോണ്‍ഗ്രസ്)--മുന്നില്‍

8. മഹേഷ് തല(വെസ്റ്റ് ബംഗാള്‍)
ദുലാല്‍ ചന്ദ്ര ദാസ്(ടിഎംസി)-മുന്നില്‍

9. അംപാട്ടി(മേഘാലയ)
മിയാനി ഡി ഷിറ(കോണ്‍ഗ്രസ്)-മുന്നില്‍

10. തരാലി (ഉത്തരാഖണ്ഡ്)
മുന്നി ദേവി ഷാ(ബിജെപി)-മുന്നില്‍

യുപി കൈരാനയില്‍ ബിജെപിയെ പിന്നിലാക്കി പ്രതിപക്ഷ സഖ്യം ബഹൂദൂരം മുന്നിലെത്തിയിരിക്കുന്നു.പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ആര്‍എല്‍ഡിയിലെ തബസ്സും ബീഗം 32,000 വോട്ടുകള്‍ക്ക്‌ ലീഡുചെയ്യുന്നുവെന്നാണ് ആദ്യഫല സൂചനകള്‍.



കൈരാനയില്‍  മൃഗങ്ക സിങാണ്  ബിജെപി സ്ഥാനാര്‍ഥി.കൈരാനയില്‍ യഥാക്രമം ആര്‍എല്‍ഡി, എസ്പി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സും ബിഎസ്പിയും മാത്രമല്ല, എഎപിയും പിന്തുണയ്ക്കുന്നുണ്ട്. ഇതിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കൈരാനയിലെ 17 ലക്ഷത്തോളം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്‌ലിംകളും 1.5 ലക്ഷം ജാട്ടുകളുമാണ്.
2.5 ലക്ഷം വരുന്ന ദലിതുകളില്‍ ഏറെയും പരമ്പരാഗതമായി ബിഎസ്പിയെ പിന്തുണയ്ക്കുന്ന യാദവരാണ്. ബിജെപി എംപി ഹുക്കും സിങിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ പ്രതീക്ഷിച്ച് മകള്‍ മൃഗങ്ക സിങിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.
2017ല്‍ കൈരാന നിയമസഭാ സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയോട് മൃഗങ്ക പരാജയപ്പെട്ടിരുന്നു. തബസും ഹസന്‍ 2009ല്‍ ബിഎസ്പി ടിക്കറ്റില്‍ കൈരാനയില്‍ നിന്നു ബിജെപിയുടെ ഹുക്കും സിങിനെ തോല്‍പ്പിച്ചാണ് എംപിയായത്. ഇത്തവണ ആര്‍എല്‍ഡി ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പിന്തുണയ്‌ക്കൊപ്പം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമായിരുന്ന ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം കൂടിയാവുമ്പോള്‍ തബസുമിന് വിജയപ്രതീക്ഷ ഏറുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും വികസനം കാണുന്ന മുസ്‌ലിം വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തന്നെ പിന്തുണയ്ക്കുമെന്നാണ് സ്ഥാനാര്‍ഥി മൃഗങ്ക സിങിന്റെ പ്രതീക്ഷ.
Next Story

RELATED STORIES

Share it