palakkad local

ഉദ്ഘാടനത്തിനൊരുങ്ങി നവീകരിച്ച പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം

പാലക്കാട്: ആര്‍ദ്രം പദ്ധതിയി ല്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതുപ്പരിയാരം ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി കെ റീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഉദ്ഘാടനം സംബന്ധിച്ച തീരുമാനമായത്.
രാഗീ സൗഹൃദ ആശുപത്രിയായ പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുകയും പ്രത്യേക ക്ലിനിക്കുകള്‍, ലാബ്, വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കുന്ന ഔട്ട് പേഷ്യന്റ് വിഭാഗം എന്നീ സൗകര്യങ്ങള്‍  ഇനിമുതല്‍ ലഭ്യമാകും. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ആരോഗ്യസേന കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണന്‍, വി എസ് അച്ച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  ഡെപ്യൂട്ടി ഡിഎംഒ ആന്റ് ജില്ലാ സര്‍വയിലന്‍സ് ഓഫിസര്‍ ഡോ.കെ എ നാസര്‍, ആര്‍ദ്രം നോഡല്‍ ഓഫ്ിസര്‍ ഡോ.ടി കെ അനൂപ്, ദേശീയ ആരോഗ്യ മിഷന്‍ എന്‍ജിനീയര്‍ എം എഫ് പോള്‍സി, ജില്ലാ നിര്‍മിതി കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി ശിവകുമാര്‍, സീനിയര്‍ എന്‍ജിനിയര്‍ ശിവരാജന്‍,  അഞ്ജു പ െങ്കടുത്തു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പബ്ലിക് ഹെല്‍ത്ത് ലാബിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നതിന് പുതുപ്പരിയാരം പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. അതിനുവേണ്ട രേഖകള്‍ ഉടന്‍ തന്നെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതാണ്.
Next Story

RELATED STORIES

Share it