ഉത്തരാഖണ്ഡ്: കേന്ദ്രത്തിന്റെ ഹരജി തള്ളി

നൈനിത്താള്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്തു മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് വി കെ ബിഷ്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ രണ്ട് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ ആവശ്യം നിരാകരിച്ചത്. റാവത്തിന്റെ ഹരജി പുതിയ കേസായി പരിഗണിക്കണമെന്നാണു തുഷാര്‍ മേത്ത, മണീന്ദര്‍ സിങ് എന്നിവര്‍ ആവശ്യപ്പെട്ടത്. വാദം മാറ്റിവയ്ക്കില്ലെന്നും ഹരജിയില്‍ വേണമെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്രത്തിനു പ്രതികരണം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. അതിനുശേഷം മാത്രമേ വാദം കേള്‍ക്കുകയുള്ളൂവെന്നും കോടതി അഭിഭാഷകരെ അറിയിച്ചു. റാവത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്തു.
Next Story

RELATED STORIES

Share it