World

ഉത്തരകൊറിയന്‍ ജനറലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധം

സോള്‍: ശീതകാല ഒളിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഉത്തര കൊറിയന്‍ ജനറലിനെതിരേ ദക്ഷിണ കൊറിയയില്‍ വ്യാപക പ്രതിഷേധം. കടലില്‍ 46ഓളം ദക്ഷിണ കൊറിയക്കാര്‍ കൊല്ലപ്പെട്ട യുദ്ധക്കപ്പല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉത്തര കൊറിയന്‍ ജനറല്‍ കിങ് യോങ് കോള്‍ ആണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഉത്തര കൊറിയന്‍ ജനറല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ് ഇന്നിനെ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബവും ദക്ഷിണ കൊറിയന്‍ എംപിമാരും റോഡ് ഉപരോധിച്ചു. 72കാരനായ ഉത്തര കൊറിയന്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയെ എട്ടുപേരാണ് അനുഗമിക്കുന്നത്.
ശീതകാലഒളിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപും പങ്കെടുത്തു. എന്നാല്‍, ഉത്തര കൊറിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത് യുഎസ് ഒഴിവാക്കി.
1950-53ലാണ് യുദ്ധത്തെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപ് വിഭജിക്കുന്നത്. ശീതകാല ഒളിംപിക്‌സില്‍  പങ്കെടുക്കാമെന്ന് ഉത്തര കൊറിയ അറിയിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
ഒളിംപിക്‌സ് ഉദ്ഘാടച്ചടങ്ങില്‍ ഇരു കൊറിയകളും ഐക്യ കൊറിയയുടെ കൊടിക്ക് കീഴിലാണ് അണിനിരന്നത്.
Next Story

RELATED STORIES

Share it