ഉടമസ്ഥന് അറിയാതെ സ്ഥലം കൈമാറ്റം ചെയ്തതായി പരാതി
BY Sumeera SMR25 Feb 2016 5:25 AM GMT
Sumeera SMR25 Feb 2016 5:25 AM GMT
കോഴിക്കോട്: ചേളന്നൂരിലെ മമ്മിളി എടക്കാട്ട് പതിനെട്ടരസെന്റ് സ്ഥലം ഉടമസ്ഥനറിയാതെ കൈമാറ്റം ചെയ്തതായി പരാതി.
മലപ്പുറം സ്വദേശി വാണിയമ്പലം നീലങ്ങോടന്‍ അബ്ദുല്‍ഹക്കീം ആണ് പരാതിക്കാരന്. ആധാരപ്രകാരം തന്റെ കൈവശപ്രകാരമുള്ള സ്വത്ത് വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഉടമ അബ്ദുല്‍ ഹക്കീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ 2014ല്‍ ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് സ്ഥലം താനറിയാതെ കൈമാറ്റം ചെയ്തത് അറിയാന്‍ കഴിഞ്ഞു.
ഇതു സംബന്ധിച്ച് കാക്കൂര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസ് പോലിസ് ഫയല്‍ ചെയ്തു.
കേസ് നമ്പര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. തന്റെ ഐഡന്റിറ്റി കാര്‍ഡില്‍ ഫോട്ടോ മാറ്റിയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ആധാരത്തില്‍ വാങ്ങിയ ആളുടെ പേരും വിവരവും ഉണ്ടാവുമെന്നിരിക്കെ പരിശോധിക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും അബ്ദുല്‍ ഹക്കീം പറഞ്ഞു. കേസില്‍ ഭൂമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നു റിസേര്‍ച്ച് അനലൈസിങ് ഇംപീരില് ഡയസ് ഭാരവാഹി കെ വി ജനാര്‍ദ്ദന്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT