ഉക്രെയ്ന്‍ - റഷ്യ വിമാന സര്‍വീസുകള്‍ക്ക് നിരോധനം

കിയേവ്: ഉക്രെയ്ന്‍ മുന്‍കൈ എടുത്ത് റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം പ്രാബല്യത്തില്‍ വരാനിരിക്കെ ഉക്രെയ്‌നും റഷ്യയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഞാറാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ വിമാങ്ങളെ നിരോധിച്ച ഉക്രെയ്ന്‍ നടപടിയെ ഭ്രാന്ത് എന്ന് വിശേഷിപ്പിച്ച മോസ്‌കോ വൈകാതെ തിരിച്ചും സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി അറിയിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ നിരോധനം പ്രാബല്യത്തില്‍ വരുമെന്നു ഉക്രെയ്ന്‍ വ്യക്തമാക്കി.
വിമാന നിരോധനം ഒരു മാസം 70000 യാത്രക്രാരെ ബാധിക്കും. ക്രൈമിയയെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും കിഴക്കന്‍ ഉക്രെയ്‌നില്‍ വിഘടനവാദികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നതിനാലാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. യാത്രക്കാരില്‍ ഭുരിഭാഗവും ജോലിക്കും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുമായി റഷ്യയിലെത്തുന്ന ഉക്രെയ്ന്‍കാരാണെന്നും ഉക്രെയ്ന്‍ സ്വന്തം കാലില്‍തന്നെ വെടിവയ്ക്കുകയാണെന്നും റഷ്യ ആരോപിച്ചു. യാത്രക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗവും
റഷ്യന്‍ എയര്‍െൈലസിനെയാണ് ആശ്രയിക്കാറ്. ഇരു രാജ്യങ്ങള്‍ക്കുമുള്ള ടിക്കറ്റ് നിരക്കിലെ നഷ്ടം 110 ദശലക്ഷം ഡോളര്‍ വരുമെന്നു റഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it