Flash News

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 485 പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തതായി മുഖ്യമന്ത്രി



തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടെയും പേരില്‍ 485 പോലിസുകാര്‍ക്കെതിരേ നടപടി എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 11 മാസത്തിനിടെ 12 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കണ്ണൂരില്‍ ആറും കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ ഓരോ കൊലപാതകങ്ങളും നടന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഷ്ട്രപതിയുടെ കറപ്ഷനല്‍ സര്‍വീസ് മെഡല്‍ ജേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രതിമാസ അലവന്‍സായ 450 രൂപ ആര്‍ക്കും അനുവദിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പില്‍ നിന്നു ലഭിച്ച നിര്‍ദേശം ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനായി 1,01,533 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 8,60,336 അപേക്ഷകള്‍ അനുവദിച്ചു. ആകെ 105.63 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്. 15,474 പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല. 6,801 അപേക്ഷകള്‍ നിരസിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it