Kottayam Local

ഈരാറ്റുപേട്ട സബ് ട്രഷറി കെട്ടിടം: നഗരസഭ സ്ഥലം വിട്ടുകൊടുക്കും

ഈരാറ്റുപേട്ട: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ട സബ് ട്രഷറിക്ക് നഗരസഭാവക വടക്കേക്കര മുക്കടയിലുള്ള എട്ടുസെന്റ് സ്ഥലം വിട്ടുകൊടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് വി കെ കബീര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയ്ക്കുള്ള 16 സെ ന്റില്‍ നേരത്തേ എട്ടുസെന്റ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പണിയാന്‍ വിട്ടുനല്‍കിയിരുന്നു. വി എം സിറാജ്, ലൈല പരീത്, നിസാര്‍ കുര്‍ബാനി, സുബൈര്‍ വെള്ളാപ്പള്ളി എന്നിവര്‍ സംസാരിച്ചു. മുന്‍ ചെയര്‍മാന്‍ ടി എം റഷീദും യോഗത്തിനെത്തിയിരുന്നു.
Next Story

RELATED STORIES

Share it