Kottayam Local

ഈരാറ്റുപേട്ട നഗരത്തില്‍ കാമറ ഏര്‍പ്പെടുത്തുന്നു



ഈരാറ്റുപേട്ട: ട്രാഫിക് നിയമലംഘകരെയും സാമൂഹിക വിരുദ്ധരെയും പിടികൂടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഈരാറ്റുപേട്ട നഗരത്തില്‍  കാമറകള്‍ ഏര്‍പ്പെടുത്തുന്നു. നഗരസഭയും പോലിസും സംയുക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഡിസംബര്‍ അവസാനവാരത്തോടെ നിലവില്‍ വരും. ഇതിനായി നഗരസഭ നാലു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കാമറ സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി, അരുവിത്തുറ പള്ളി ജങ്ഷന്‍, ചേന്നാട് കവല, മുട്ടംകവല, കടുവാമൂഴി, സെന്‍ട്രല്‍ ജങ്ഷന്‍, പുത്തന്‍പള്ളി ജങ്ഷന്‍, എംഇഎസ് കവല,നടയ്ക്കല്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം കാമറകള്‍ സ്ഥാപിക്കും. കൂടാതെ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരോ സ്ഥാപനങ്ങള്‍ക്കും മുമ്പിലും ഇവ സ്ഥാപിക്കാനും നീക്കമുണ്ട്. ഈരാറ്റുപേട്ടയില്‍ മോഷണങ്ങളും സാമൂഹിക വിരുദ്ധ ശല്യവും വളരെ കുറവാണങ്കിലും കാമറകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് കണ്ടാണ് ഇവ സ്ഥാപിക്കാനൊരുങ്ങുന്നത്. തിരക്കേറിയ നഗരത്തിലൂടെ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതും സ്ഥിരമായി നഗരത്തില്‍ എത്തുന്ന അപരിചിതരേ കണ്ടെത്താനും കാമറകള്‍ സഹായകരമാകും.അനധികൃത പാര്‍ക്കിങ് കണ്ടെത്തുകയും ഇതിന്റെ ലക്ഷ്യമാണ്. ഈരാറ്റുപേട്ട പോലിസ് സര്‍ക്കിള്‍ ഓഫിസിലിരുന്നു കൊണ്ടുതന്നെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാനാണ് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it