ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് ലൗ ജിഹാദിലേക്ക് ആകര്‍ഷിക്കുന്നു: ആര്‍എസ്എസ്

ന്യൂഡല്‍ഹി: സ്വന്തം മതത്തേക്കാള്‍ ഇസ്്‌ലാമിനെക്കുറിച്ച് അമുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതലായി അറിയുന്നതാണ് അവരെ ലൗ ജിഹാദിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ആര്‍എസ്എസ് വനിതാ വിഭാഗം അധ്യക്ഷ വി ശാന്തകുമാരി. ലൗ ജിഹാദിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ലൗ ജിഹാദ് ഒരു പ്രശ്‌നമാണ്. മക്കള്‍ ലൗ ജിഹാദിന് ഇരയാവുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ വിലപിക്കുന്നത് കേട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇരയാവുകയാണ്. സ്വന്തം മതത്തേക്കാള്‍ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അവര്‍ അതു മനസ്സിലാക്കുകയും ചെയ്യുന്നതാണ് ഇതിനൊരു കാരണം.
ഈ വിഷയത്തില്‍ കുടുംബങ്ങള്‍ പരാജയപ്പെടുന്നതുകൊണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുടുംബ് പ്രബോധന്‍ എന്ന പരിപാടിയുടെ കീഴില്‍ കൗണ്‍സലിങ് ക്ലാസുകള്‍ നല്‍കുകയാണെന്നും ശാന്തകുമാരി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it