ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍ പിഎച്ച്്ഡി

കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍ വകുപ്പ് പിഎച്ച്്ഡി ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 29ന് നടക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ അയക്കാം. 100 രൂപയുടെ ഫീസ് ചലാന്‍ വഴി അടയ്‌ക്കേണ്ടതാണ്. സര്‍വകലാശാലയുടെ ആലിപൂര്‍ കാംപസിലുള്ള വകുപ്പ്് ഓഫിസില്‍ ജനുവരി 15ന് മൂന്നുമണിക്കകം അപേക്ഷ എത്തിക്കേണ്ടതാണ്. പ്രവേശനപ്പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it