World

ഇസ്രായേല്‍ വ്യോമാക്രമണം നടത്തി

ഗസസിറ്റി: ഗസയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണങ്ങള്‍ നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. വടക്കന്‍ ഗസയിലെ ഹമാസ് സൈനിക കേന്ദ്രവും  ആയുധനിര്‍മാണ കേന്ദ്രവുമാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.
ഗസയില്‍ നിന്ന് ഹമാസ് നടത്തിയ വെടിവയ്പിനുള്ള പ്രത്യാക്രമണമാണിതെന്നും ഇസ്രായേല്‍ സൈനികവക്താവ് പറഞ്ഞു.ഗസയില്‍നിന്ന് സൈനികര്‍ക്കുനേരെ യന്ത്രത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചുവെന്നും ഒരു കെട്ടിടത്തില്‍ വെടിയുണ്ട പതിച്ചുവെന്നും ഇസ്രായില്‍ ആരോപിക്കുന്നു. ബുധനാഴ്ച പകല്‍ ഇസ്രായേല്‍ ടാങ്കുകള്‍ മൂന്ന് ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. വ്യോമാക്രമണങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ തിങ്കളാഴ്ച ഇസ്രായേല്‍ വെടിവയ്പില്‍ 60ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it