World

ഇസ്രായേല്‍ വെടിവയ്പില്‍ രണ്ടു മരണം

ഗസ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ തുടര്‍ച്ചയായി മൂന്നാമത്തെ വെള്ളിയാഴ്ചയും ഫലസ്തീനിലുടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. ഗസാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യവുമായുള്ള സംഘര്‍ഷത്തിനിടെ രണ്ടു ഫലസ്തീനി യുവാക്കള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസാ അതിര്‍ത്തിയില്‍ സകരിയ അല്‍ കഫര്‍നീ (24) ആണ് കൊല്ലപ്പെട്ടത്. മറ്റൊരാളുടെ പേര് വ്യക്തമാക്കിയിട്ടില്ല.പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കു നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. സകരിയയുടെ നെഞ്ചിലാണ് വെടിയേറ്റത്. പോലിസ് അക്രമത്തില്‍ ഗസയില്‍ 11 പേര്‍ക്കു പരിക്കേറ്റതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ നടന്ന പ്രക്ഷോഭത്തില്‍ 1700ഓളം പേരും ഗസയില്‍ രണ്ടായിരത്തോളം പേരും പങ്കെടുത്തു. ബത്‌ലഹേമില്‍ നടന്ന പ്രതിഷേധത്തിനിടെ മൂന്നുപേര്‍ക്കും നെബ്‌ലുസില്‍ 14 പേര്‍ക്കും പരിക്കേറ്റു. ട്രംപിന്റെ പ്രഖ്യാപനത്തെത്തുടന്നുണ്ടായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം പത്തായി. ഇസ്രായേല്‍  വ്യോമാക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it