ernakulam local

ഇളവക്കാട്ട് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ റോഡില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു



കാക്കനാട്: റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ഇളവക്കാട്ട് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ റോഡില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.36-ാം വാര്‍ഡ് ക്രിസ്തു നിവാസിനോട് ചേര്‍ന്നുള്ള ഇളവക്കാട് നഗര്‍ ബൈ റോഡിലാണ് മാലിന്യങ്ങള്‍ മൂലം വഴിയാത്ര ദുരിതത്തിലായത്. സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ നടന്നു പോകുന്ന ഈ റോഡില്‍ ദുര്‍ഗന്ധം മൂലം വഴിയാത്ര ദുരിതത്തിലായി. വാര്‍ഡ് കൗണ്‍സിലര്‍ അസ്മ നൗഷാദിന്റെ നേതൃത്ത്വത്തില്‍ ക്രിസ്തു നിവാസും, റസിഡന്റ്‌സ് അസോസിയേനും ചേര്‍ന്ന് നിരവധി തവണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, റോഡില്‍മാലിന്യങ്ങള്‍ ഇടുന്നത് ശിക്ഷാര്‍ഹമാണെന്ന് നഗരസഭ സെക്രട്ടറിയുടേതായ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു വെങ്കിലും അത് അവഗണിച്ചും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവായതിനാലാണ് റസിഡന്റ്‌സ് അസോസിയേഷന്‍ നിരീക്ഷണ കാമറ സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. ഈ ഭാഗത്ത് പ്ലാസ്റ്റിക് കവറുകളിലാക്കിയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു മാത്രമല്ല, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന് തളളാറുണ്ടെന്ന് ഇഎന്‍ആര്‍എ പ്രസിഡന്റ് അലി പറഞ്ഞു. ഈ പ്രദേശത്ത് മാല പൊട്ടിക്കല്‍ ഇടക്കിടക്ക് നടക്കാറുണ്ട്. ഇതെല്ലാം കണ്ടെത്തുകയാണ് നിരീക്ഷണ കാമറ സ്ഥാപിക്കുന്ന താന്റെ ഉദ്ദേശം. നിരീക്ഷണ കാമറയുടെ പ്രവര്‍ത്താല്‍ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു നിര്‍വഹിക്കും.
Next Story

RELATED STORIES

Share it