wayanad local

ഇല്ലായ്മകള്‍ക്കിടയിലും മികച്ച വിജയം നേടി ജിഎച്ച്എസ്എസ് വാളാട്



തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ജി എച്ച് എസ് എസ് വാളാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പരിമിതികള്‍ക്കിടയിലും നേടിയത് ഉന്നത വിജയം. 151 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 142 പേരും വിജയിച്ചു. 24 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളില്‍ 23 പേര്‍ വിജയിച്ചു. ഈ വര്‍ഷത്തെ വിവിധങ്ങളായ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പിടിഎ,കോളനി പിടിഎ,പഠന ക്യാംപുകള്‍ എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ കോളനി പിടിഎ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകരേയും പി ടി എ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it