ഇറോം ശര്‍മിളയുടെ അറസ്റ്റ് തീരാക്കളങ്കം: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

കൊച്ചി: മണിപ്പൂരില്‍ സൈനികരുടെ പ്രത്യേക അധികാരങ്ങള്‍ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ ഇറോം ശര്‍മിളയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഭരണകൂട ഭീകരതയ്‌ക്കെതിരേ ഒരായുസ്സിന്റെ കൂടുതല്‍ സമയവും അഹിംസാ സമര രീതിയായ നിരാഹാരത്തിലൂടെ പ്രതിഷേധിച്ച ഇറോം ശര്‍മിളയുടെ സാന്നിധ്യം പോലും സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് വീണ്ടും നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മിളയുടെ അറസ്റ്റ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെപ്പോലും ഇല്ലായ്മ ചെയ്യുന്ന മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്ത് വരണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it