World

ഇറാന്‍: യുഎസ് ഉപരോധം മറികടക്കാനുള്ള മാര്‍ഗങ്ങളുമായി ഇയു

ബ്രസ്സല്‍സ്: യുഎസ് പിന്‍മാറ്റത്തിനു ശേഷം ഇറാനുമായുള്ള ആണവകരാര്‍ സംരക്ഷിക്കാനും ഇറാനുമേല്‍ യുഎസ് ഉപരോധം പുനസ്ഥാപിക്കുന്നതു മറികടക്കാനുമുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രസ്സല്‍സില്‍ യോഗം ചേര്‍ന്നു. യുഎസിന്റെ പിഴയെ മറികടക്കാനും അംഗരാജ്യങ്ങള്‍ക്ക് ഇറാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നേരിട്ടു പണമടച്ച് എണ്ണ വാങ്ങാനും ഇയു കമ്മീഷന്‍ സഹായം ചെയ്തുകൊടുക്കും. യുഎസിന്റെ ഉപരോധം പുനസ്ഥാപിക്കുന്നതു മറികടക്കാനുള്ള നിയമനിര്‍മാണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു. യുഎസ് ഇറാനുമേല്‍ ഉപരോധം പുനസ്ഥാപിക്കുന്ന ആഗസ്ത് 6നു മുമ്പുതന്നെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇയു വക്താക്കള്‍ അറിയിച്ചു. ഇറാനുമായി 2015ല്‍ ഉണ്ടാക്കിയ ആണവകരാറില്‍ നിന്നു പിന്‍മാറുമെന്നും ഇറാനുമേല്‍ നേരത്തേയുണ്ടായിരുന്ന ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it