ഇറാന് ഉപരോധം: ഇയു ആവശ്യം യുഎസ് തള്ളി
BY kasim kzm17 July 2018 4:28 AM GMT
kasim kzm17 July 2018 4:28 AM GMT
വാഷിങ്ടണ്‍: അടുത്ത മാസം മുതല്‍ ഇറാനുമേല്‍ പുനസ്ഥാപിക്കാനിരിക്കുന്ന ഉപരോധത്തില്‍ നിന്നു യുറോപ്യന്‍ കമ്പനികളെ ഒഴിവാക്കണമെന്ന ഇയു ആവശ്യം യുഎസ് തള്ളി. ഇറാനുമായി വ്യാപാരബന്ധം നടത്തുന്ന രാജ്യങ്ങള്‍ക്കു മേലും ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനുമേല്‍ അഭൂതപൂര്‍വമായ സമ്മര്‍ദ്ദം ചെലുത്തുകയാണു ഉദ്ദേശ്യമെന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുച്ചിനും വ്യക്തമാക്കി. ദേശീയസുരക്ഷയുടെ കാര്യത്തിലും മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും മാത്രമേ ഇളവുകള്‍ അനുവദിക്കൂവെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍ യുഎസ് ഉപരോധത്തെ മറികടക്കാന്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന്് ഇയു വക്താവ് അറിയിച്ചു. എന്നാല്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ കമ്പനികളായ പ്യുഗ്യോട്ട്, ടോട്ടല്‍ എന്നിവ ഇറാനിലെ അവരുടെ വ്യാപാരം വെട്ടിക്കുറച്ചു.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT