kannur local

ഇരിട്ടി പഴയസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി

ഇരിട്ടി: ഇരിട്ടി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായി. നിലവില്‍ ബസ് സ്റ്റാന്റിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭ രണ്ടുമാസം മുമ്പ് അടച്ചിരുന്നു.
പകരം സ്റ്റാന്റ് കോംപ്ലക്‌സില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി. എന്നാല്‍ ഇവിടുത്തെ ടാങ്ക് നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്ന് പറയുന്നു. ഇതോടെ ടൗണിലെത്തുന്നവരും കോംപ്ലക്‌സിലെ കച്ചവടക്കാരും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ നെട്ടോട്ടമോടുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it